Best job opportunity in foreign country, salary is Rs.2600 per hour
Welcome to another job vacancy updateby lifegears.in
Are you interested in middle east job vacancies? We are at your help. Today we are sharing a few of the vacancies in the middle east. Kindly read completely to know more about the openings in detail.
To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.
Middle East job guarantees you a well-off living. Obviously, this is a golden opportunity for you.
This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.
Dont hesitate to share this with your friends and family.
Job details
വിദേശ രാജ്യത്ത് മികച്ച തൊഴില്‍ അവസരം, ശമ്പളം മണിക്കൂറിന് 2600 രൂപ വരെ; വിശദാംശങ്ങള്‍ ഇങ്ങനെ
വിദേശ രാജ്യത്ത് മികച്ച തൊഴില്‍ അവസരം. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യുഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍) നോര്‍ക്ക-റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് norka roots സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്‌മെന്റ്.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ന്യുഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ : റിക്രൂട്ട്‌മെന്റ് 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയില്‍
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബിഎസ്സി നഴ്‌സിങ് ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍ NCLEX പരീക്ഷ വിജയിക്കണം. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍ ലഭിക്കുന്നതാണ്. ( ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ)
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സിവി (നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷനല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിങ് റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് നവംബര്‍ 16 ന് മുന്‍പ് അപേക്ഷ നല്‍കണം.
സൗദി റിക്രൂട്ട്‌മെന്റ്: അഭിമുഖം നവംബര്‍ 26 മുതല്‍ 28 വരെ
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തില്‍ നിന്നുളള വനിതാ നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു . ഇതിനായുളള അഭിമുഖം 26 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കും. എമര്‍ജന്‍സി റൂം , ജനറല്‍ ഡിപ്പാര്‍ട്‌മെന്റ്, ഐസിയും, മിഡ്വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് (വനിതാ നഴ്‌സുമാര്‍ക്ക്) അവസരം. നഴ്‌സിങില്‍ ബിരുദമോ/പിബിബിഎസ് യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ഉദ്യോഗാര്‍ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നവംബര്‍ 16 നകം അപേക്ഷിക്കാവുന്നതാണ്.
Warning: Proceed with care and with own responsibility. lifegears.in is just an advertiser and not a recruitment agency.
If any agents are approaching for processing fee, we are not responsible.
For daily job vacancy updates our whatsapp and telegram groups are free to join.
Thank You.
Join the conversation