Minority Category Foreign Study Scholarship; Application invited
ന്യൂനപക്ഷ വിഭാഗം വിദേശ പഠന സ്‌കോളര്‍ഷിപ്പ് ; അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ - ബിരുദാനന്തര - പി.എച്ച്.ഡി കോഴ്‌സുകളില്‍ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ലഭിച്ചിട്ടുള്ളവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും.
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിംഗില്‍ ഉള്‍പ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹയതയുണ്ടാകൂ. പരമാവധി 5,00,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം - 33 അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറിലോ scholarship.dmw@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം
APPLY NOW 👉CLICK HERE
EMAIL👉 CLICK HERE
Join the conversation