Welcome To Lifegears.in

Suffering from knee pain? Then just do this one thing to overcome the pain

 

മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടാണോ? എങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി വേദന പമ്പ കടക്കാൻ




മുട്ട് മടക്കാനും നിവര്‍ത്താനുമുള്ളതാണ്. ശരീരത്തിന്റെ ഭാരം താങ്ങാനുള്ളതാണ്. ഈ കാര്യങ്ങളില്‍ ചെറിയൊരു പ്രയാസം നേരിട്ടാല്‍ തന്നെ ജീവിതം ബുദ്ധിമുട്ടിലാകും. കാല്‍മുട്ടിലെ തകരാറുകള്‍ കാരണം പ്രയാസമനുഭവിക്കുന്ന ധാരാളം പേര്‍ ചുറ്റുമുണ്ട്. കാല്‍മുട്ടിലെ നീരും വേദനയുമെല്ലാം പ്രശ്‌നങ്ങളുടെ സൂചനയാണ്. അതിനെ അവഗണിച്ച് ‘ നേരിയ വേദനയല്ലേ, വേദന കൂടുകയാണെങ്കില്‍ ഡോക്ടറെ കാണാം’ എന്ന് കരുതി മുന്നോട്ട് പോകരുത്. അവഗണിച്ചാല്‍, മുട്ട് വേദന കൂടുതല്‍ ദുസ്സഹമാക്കി മാറ്റും.




ഭാരതീയർ പവിത്രമായി കാണുന്ന തുളസി ചെടിയിൽ ആന്റി-റുമാറ്റിക്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്. തുളസിയുടെ കുറച്ച് ഇലകൾ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുറച്ച് മിനിറ്റ് നേരം തിളപ്പിക്കുക. ഈ പാനീയം 10 മിനിറ്റ് നേരം വച്ചതിനു ശേഷം, അരിച്ചെടുത്ത് കുടിക്കുക. കാൽമുട്ട് വേദന കുറയുന്നതുവരെ എല്ലാ ദിവസവും ദിവസത്തിൽ മൂന്നോ നാലോ കപ്പ് വീതം ഈ തുളസി പാനീയം കുടിക്കുക.




പഴയ പരിക്കുകൾ, മുട്ടിന് വരുന്ന അമിതമായ ആയാസം അല്ലെങ്കിൽ സന്ധിവാത ലക്ഷണങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന കാൽമുട്ടിന്റെ വേദന ലഘൂകരിക്കാനുള്ള ലളിതമായ മാർഗ്ഗങ്ങൾ മാത്രമാണ് ഈ വീട്ടുവൈദ്യങ്ങൾ.


വിഡിയോ കാണു 👀👇


Join WhatsApp Group