Welcome To Lifegears.in

പൊലീസ് ചെക്കിംങ്ങിൽ നിന്നും രക്ഷപെടാൻ ഈ 5 രേഖകള്‍ കൈയ്യില്‍ കരുതൂ; പേടിക്കുകയോ വേണ്ട



വാഹനം ഓടിക്കുന്ന ആളുകള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് വഴിയിലുണ്ടാകുന്ന പൊലീസ് ചെക്കിംഗ്. അത് നമുക്ക് കുറച്ച് സമയം നഷ്ടമാക്കുമെങ്കിലും അത്യന്തികമായി അതിന്റെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയാണ്.


ചിലയാളുകള്‍ കാറിലോ ബൈക്കിലോ യാത്ര ചെയ്യുമ്പോള്‍ അധികം ചിന്തിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങുക. എന്നാല്‍ വഴിയില്‍ പൊലീസിന് മുന്നില്‍ പെടും. വാഹനം ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും കൈയ്യില്‍ ഉണ്ടാകേണ്ട രേഖകള്‍ ഒരുപക്ഷേ എടുത്തിട്ടുണ്ടാകില്ല.



പൊലീസുകാര്‍ ഡ്രൈവിംഗ് ലൈസന്‍സോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ പുക പരിശോധന സര്‍ട്ടിഫിക്കറ്റോ ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും. കനത്ത പിഴയടക്കാതെ അവര്‍ നിങ്ങളെ വിടില്ല. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ എപ്പോഴും കൈയ്യില്‍ കരുതേണ്ട അഞ്ച് രേഖകളെ കുറിച്ചാണ് നമ്മള്‍ ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്.


1 ഡ്രൈവിംഗ് ലൈസന്‍സ്


നിങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൊണ്ടുപോകേണ്ട അഞ്ച് രേഖകളില്‍ ഒന്നാമത്തേത് ഡ്രൈവിംഗ് ലൈസന്‍സ് ആണ്. വാഹനം ഓടിക്കാന്‍ നിയമപരമായി നിങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്.



വാഹന പരിശോധനക്കിടയിലോ നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാലോ നിയമപാലകര്‍ ആദ്യം ആവശ്യപ്പെടുന്നത് ഇതായിരിക്കും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് പുറമേ വാഹനത്തിന് ആര്‍സിയും സാധുതയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടെന്നും തെളിയിക്കുന്ന രേഖകളും വേണം.



ഏറ്റവും പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെച്ചില്ലെങ്കില്‍ 5,000 രൂപ പിഴ ചുമത്താം. ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ജര്‍മ്മനി, ഭൂട്ടാന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വീകാര്യമാണ്.


2 രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി)


വാഹനം ഓടിക്കുന്നതിന് മുമ്പ് അതിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. നിങ്ങളുടെ വാഹനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ രേഖ. അതിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുക്കുകയും ചെയ്യണം. ആര്‍സി കാലാവധി കഴിഞ്ഞാല്‍ പിഴ ഈടാക്കാന്‍ അധികാരികള്‍ക്ക് പറ്റും. അതിനാല്‍ വാഹനവുമായി നിരത്തിലിറങ്ങുന്നതിന് മുമ്പ് അതിന്റെ ആര്‍സി കൈയ്യില്‍ കരുതുക.


ചെക്കിങ്ങിനിടെ നിങ്ങളുടെ പക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 10,000 രൂപ പിഴയും അല്ലെങ്കില്‍ 6 മാസം തടവും ലഭിക്കും. ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും കൂടാതെ/അല്ലെങ്കില്‍ 2 വര്‍ഷം തടവും ലഭിക്കും.


3 തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്


പല ആളുകളും വാഹനത്തിന്റെ ഇന്‍ഷുറന്‍സിനെക്കുറിച്ച് അധികം ചിന്തിക്കില്ല. എന്നാല്‍ നിങ്ങളെ പൊലീസ് വാഹന പരിശോധനയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥന്‍ ആദ്യം കാണിക്കാന്‍ ആവശ്യപ്പെടുന്ന രേഖകളില്‍ ഒന്ന് നിങ്ങളുടെ ഇന്‍ഷുറന്‍സ് ആയിരിക്കും. സാധുതയുള്ള ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ വന്‍ പിഴ ലഭിച്ചേക്കും. ഒപ്പം ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ട്രാഫിക് പൊലീസിന് 2000 പിഴയിടാനും കൂടാതെ/അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനത്തോടൊപ്പം മൂന്ന് മാസത്തെ തടവും നല്‍കാം.


4 മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്


അന്തരീക്ഷ മലിനീകരണവും അതിവേഗ കാലാവസ്ഥാ വ്യതിയാനവും കാരണം കേന്ദ്ര സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അല്ലെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. എല്ലാ വാഹനങ്ങളിലും അത് ഇരുചക്ര വാഹനങ്ങളോ നാലുചക്ര വാഹനങ്ങളോ ആയിക്കോട്ടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വാഹനം പുറന്തള്ളുന്ന കാര്‍ബണ്‍ അളവ് കൂടുതലാണോ എന്ന് നിര്‍ണ്ണയിച്ചാണ് പിയുസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ബിഎസ്3 അല്ലെങ്കില്‍ അതില്‍ താഴെയുള്ള എഞ്ചിനുകള്‍ക്ക്, ഡ്രൈവര്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും പിയുസി സര്‍ട്ടിഫിക്കറ്റ് പുതുക്കണം.


നിങ്ങള്‍ക്ക് ബിഎസ് IV അല്ലെങ്കില്‍ ബിഎസ് 6 പവര്‍ ഉള്ള വാഹനമാണെങ്കില്‍ ഇഷ്യൂ ചെയ്ത തീയതിക്ക് ശേഷം എല്ലാ വര്‍ഷവും നിങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണം. പി.യു.സി ഇല്ലാതെ വാഹനമോടിക്കുന്നതായി കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് 6 മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

5 തിരിച്ചറിയല്‍ രേഖ


ഇത് അത്യാവശ്യ കാര്യമല്ല എങ്കിലും വാഹനം ഓടിക്കുന്നത് ആരാണെന്ന് പരിശോധിക്കാന്‍ നിയമപരമായ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചെക്കിംഗിനിടെ നിങ്ങള്‍ കാണിക്കുന്ന രേഖകള്‍ താരതമ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ ഇത് ഉപയോഗിച്ചേക്കാം. ആധാര്‍ കാര്‍ഡോ ഇലക്ഷന്‍ ഐഡിയോ അടിയന്തിര സാഹചര്യങ്ങളില്‍ കൈയില്‍ കരുതണം.


രാജ്യത്തുടനീളം സ്വീകാര്യമായതിനാല്‍ നിങ്ങള്‍ക്ക് എല്ലാ രേഖകളും ഡിജിലോക്കറിലോ എം-പരിവാഹനിലോ കൊണ്ടുപോകാം. കേന്ദ്ര ഗതാഗത-ഹൈവേ പുറപ്പെടുവിച്ച ഉത്തരവിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനം സ്ഥിരപ്പെടുത്തിയത്.
Join WhatsApp Group